കോവിഡ്ഡ്19 -ആദ്യപാഠം: പോഷകാഹാര നിലവാരം ഉയർത്തു !
Translated and facilitated by Mr. T.K. Trivikrman Nair, Mr. T.K. Appukuttan & Mr. T. Jayakrishnan, Cochin, India.
ഭൂമിയിൽ മനുഷ്യരാശിയുടെ ജീവിതത്തിൻറെ എല്ലാ തുറകളിലും ദൃഷ്ടി ഗോചരമല്ലാത്തഈ നിസ്സാരമായ കൊറോണ വൈറസ് സാരമായി ബാധിച്ചിരിക്കുന്നു.
മാനവ ചരിത്രത്തിൽ തന്നെ ഇത്രയധികം മനുഷ്യരാശിയെ സ്വാധീനിച്ച ഒരു ഘടകം ഉണ്ടായിട്ടില്ല. കണക്കുകൾ കാണിക്കുന്നത് പോഷകാഹാര രാഹിത്യം അഞ്ചിൽ ഒരു മരണത്തിന് കാരണമാകുന്നു എന്നും തന്മൂലം 11 മില്യൺ മരണങ്ങൾ 2017 സംഭവിച്ചു എന്നും ആണ്
ഈ ചെറു വൈറസിൻറെ സ്വാധീനം മൂലം ഉള്ള രോഗപ്പകർച്ച ഭയന്ന് ലക്ഷക്കണക്കിന് മനുഷ്യർ അവരവരുടെ വീടുകളിൽ അഭയം തേടിയിരിക്കുകയാണ്. ഇപ്പോൾ ഇത് എന്തുകൊണ്ട് ഇത്രയും ശക്തിമത്തായി ഭവിച്ചു? ഇതിൻറെ കാരണം എന്ത്? മെയ് ആറാം തീയതി വരെ കൊറോണ കാരണം 269867 ജീവനുകൾ പൊലിഞ്ഞു. ഇങ്ങനെയുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ ഗവൺമെൻറ ശാസ്ത്രജ്ഞൻമാരും ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും അശ്രാന്തപരിശ്രമം ചെയ്യുന്നു
2019ഇൽ മാത്രം ഉദ്ദേശം 60 മില്യൺ മരണങ്ങൾ ഉണ്ടായി എന്ന് കണക്കാക്കപ്പെടുന്നു. അതിനാൽ മരണം ഒഴിവാക്കലാണ് നമ്മുടെ ലക്ഷ്യമെങ്കിൽ അതിന് കാരണമായ കൊലയാളികളെ ഒഴിവാക്കുക എന്നതാണ് ചെയ്യാനുള്ളത്.
ഭക്ഷണക്രമം (മരണ നിരക്കിന് കാരണമാകുന്ന ഘടകം)
1990 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ മരണ നിരക്കിന് കാരണമായ ഭക്ഷണക്രമത്തെ കുറിച്ചും ഭക്ഷ്യവസ്തുക്കളെ കുറിച്ചും ഉദ്ദേശം 130 വിദഗ്ധൻ മാരായ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും അടങ്ങുന്ന ഒരു സംഘം പഠിച്ച വിലയിരുത്തിയിട്ടുണ്ട് .
കണക്കുകൾ കാണിക്കുന്നത് പോഷകാഹാര രാഹിത്യം അഞ്ചിൽ ഒരു മരണത്തിന് കാരണമാകുന്നു എന്നും തന്മൂലം 11 മില്യൺ മരണങ്ങൾ 2017 ഇൽ സംഭവിച്ചു എന്നും ആണ്
പഠനം വ്യക്തമാക്കുന്നത് മറ്റെന്തിനേക്കാളും അനാരോഗ്യകരമായ ഭക്ഷണക്രമമാണ് ലോകത്ത് ഏറ്റവും കൂടുതൽ കാരണമാകുന്ന, ഒഴിവാക്കാവുന്ന ഒരു പ്രധാനപ്പെട്ട ഘടകം എന്നുള്ളതാണ് .
മനുഷ്യശരീരം അത്ഭുതകരമായ ഒരു തന്മാത്ര ഫാക്ടറി
ആധുനിക മനുഷ്യർ അടക്കമുള്ള പ്രകൃതിയിലെ ജീവജാലങ്ങളുടെ ശരീരം കോടാനുകോടി തന്മാത്രകളൽ നിർമ്മിക്കപ്പെട്ടത് ആണെന്ന് കണ്ടെത്തിയിട്ടുണ്ട് ജീവജാലങ്ങളിൽ പുഷ്ടി പ്രധാനമായ പോഷക പദാർത്ഥങ്ങളാൽ നിർമ്മിച്ച തന്മാത്രകൾ ശരീരത്തിന് വേണ്ട ഊർജം ഉൽപാദിപ്പിക്കുകയും അത് വിനിയോഗിക്കുകയും ചെയ്യപ്പെടുന്നു. ഉദ്ദേശം ഒരു കോടിയിൽപ്പരം തന്മാത്രകൾ മനുഷ്യ ശരീര കോശങ്ങളിൽ നടക്കുന്ന ജൈവ രാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഈ പ്രവർത്തനങ്ങളിൽ ഏതെങ്കിലും തരത്തിൽ അസന്തുലിതാവസ്ഥ ഉണ്ടായാൽ അത് രോഗാവസ്ഥയ്ക്ക് വഴിതെളിക്കും ഈ അവസ്ഥ ആഹാരം കൊണ്ട് അല്ലാത്തപക്ഷം മരുന്നുകൾകൊണ്ട് പരിഹരിക്കാം
തെറ്റായ ഭക്ഷണക്രമം മരണ കാരണമായേക്കാവുന്ന പ്രാഥമികമായ ആയ ഒരു അപകട സാധ്യതയാണ്. അതിനാൽ നാമത് ശ്രദ്ധിക്കുകയും മരണം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്
മനുഷ്യശരീരത്തിന് ഉദ്ദേശം 150 പരം പോഷക വസ്തുക്കൾ ആഹാരത്തിൽ നിന്നും ലഭിക്കേണ്ടതാണ് അതായത് കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ ,വൈറ്റമിനുകൾ, മിനറൽസ്, ഫാറ്റ് ഇവ വേണ്ട അളവിൽ അളവിൽ ലഭിക്കേണ്ടതാണ് 13 പ്രധാന വൈറ്റമിനുകൾ A,C,D,E,K എന്നിവ ആവശ്യമാണ്
കൂടാതെ ബി വൈറ്റമിനുകളായ തയാമിൻ(B1) റീബോഫ്ലാവിൻ (B2 നീയാസീൻ(B3) പാൻഡോതെനിക്ക് ആസിഡ്(B5) പൈറോക്സിൻ(B6) ബയോട്ടിൻ (B7) ഫോളേറ്റ്(B9) കോബാൽമിൻ(B12) ഇവകൂടാതെ ശരീരത്തിന് പ്രധാനമായും വേണ്ട 16 ധാതുലവണങ്ങൾ കാൽസ്യം, ഫോസ്ഫറസ് ,പൊട്ടാസ്യം, സൾഫർ, സോഡിയം ക്ലോറൈഡ് ,മഗ്നീഷ്യം ഇരുമ്പ്, നാകം, ചെമ്പ് മാംഗനീസ്, അയഡിൻ, സെലീനിയം ,മോളിബ്ഡിനം ക്രോമിയം, ഫ്ലൂറൈഡ് എന്നിവയാണ്
നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ പല കാരണങ്ങളാൽ ബാധിക്കുമ്പോൾ ലോ ആഫ് ലിമിറ്റ് ഫാക്ടർ പറയുന്നത് എന്തെന്നാൽ മൊത്തം പ്രവർത്തനങ്ങൾ ഏറ്റവും കുറഞ്ഞ നിലയിലേക്ക് പരിമിതപ്പെടുന്നു എന്നുള്ളതാണ്
അതായത് ഒരു വ്യക്തിയുടെ യുടെ ആരോഗ്യം എന്ന് പറയുന്നത് അത് അയാൾക്ക് ലഭിക്കുന്ന അന്ന് ഏറ്റവും കുറഞ്ഞ പോഷക വസ്തുവിൻറെ അളവിലേക്ക് പരിമിതപ്പെടുന്നു. അതായത് മറ്റുള്ള പോഷക വസ്തുക്കൾ എത്ര തന്നെ ലഭിച്ചാലും അതും പ്രയോജനപ്പെടുകയില്ല എന്നുള്ളതാണ് അതുകൊണ്ടുതന്നെ സന്തുലിത ആഹാരം എന്ന് പറയുന്നത് അത് എല്ലാ തരത്തിലുള്ള പോഷകങ്ങളും വേണ്ട അളവിൽ അടങ്ങിയതാണ്. നല്ല ആരോഗ്യം നേടിയെടുക്കുവാൻ അത് അനിവാര്യവുമാണ്
സൂക്ഷ്മ പോഷകങ്ങൾ കാർ ബോഹൈഡ്രേറ്റ് പ്രോട്ടീൻസ് ഫാറ്റ് തുടങ്ങിയവ കൂടുതൽ അളവിലും വൈറ്റമിൻ തുടങ്ങിയവ കുറഞ്ഞ അളവിലും ആവശ്യമാണ്
ആഗോള അവശോഷണം അഥവാ പോഷകാഹാരക്കുറവ്
ലോകത്ത് രണ്ട് ബില്യൺ ജനങ്ങൾ ആരോഗ്യപരമായ വളർച്ചയ്ക്ക് വേണ്ട ആഹാരം കഴിക്കുന്നില്ല എന്നാണ് നിർണയിക്കപ്പെട്ടിരിക്കുന്നത്. മോശമായ ആഹാരശീലം ഒരു പരിധിവരെ ദീർഘകാല രോഗികൾ ആകാൻ കാരണമാകുന്നു അതിനാൽ ശാസ്ത്രീയമായ ഗവേഷണങ്ങൾ മനുഷ്യൻറെ ആരോഗ്യമേഖലയിലും പോഷകാഹാര മേഖലയിലും അത്യാവശ്യമാണ്
സ്ഥൂല പോഷകങ്ങളുടെയും സൂക്ഷ്മ പോഷകങ്ങളുടെയും അഭാവം പോഷകാഹാര കുറവിന് വഴിവയ്ക്കുന്നു.
സൂക്ഷ്മ പോഷകങ്ങളെ അപേക്ഷിച്ച് ധാരാളം അളവിൽ സ്ഥൂലപോഷകങ്ങൾ ഉള്ളിൽ ചെല്ലുന്നത് അമിതവണ്ണത്തിന് ഇടയാക്കുന്നു. സൂക്ഷ്മ പോഷകങ്ങളുടെയും സ്ഥൂല പോഷകങ്ങളുടെയും വലിയ അസന്തുലിതാവസ്ഥ ഡയബറ്റിസ് നും മറ്റ് ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകുന്നു
ആഹാരത്തിലെ വൈവിധ്യം
വൈവിധ്യമാർന്ന ആഹാരത്തിന് ആരോഗ്യമുള്ള ഒരു മനുഷ്യ ശരീരത്തിന് അതിന് വേണ്ട എല്ലാവിധ പോഷകങ്ങളും നൽകുവാൻ കഴിയും. റോമിൽ പ്രവർത്തിക്കുന്ന ബയോഡൈവേഴ്സിറ്റി ഇൻറർനാഷണൽ ആശയ പ്രകാരം ജൈവവൈവിധ്യം ഒഴിവാക്കാൻ പറ്റാത്തതാണ്. ആയിരത്തിൽ പരം സസ്യങ്ങൾ ആഹാരത്തിന് ഉപയോഗയോഗ്യം ആണെങ്കിലും വെറും 200 കുറവ് സസ്യങ്ങൾ മാത്രമേ ആഹാര ആവശ്യത്തിന് വ്യാവസായിക അടിസ്ഥാനത്തിൽ നാം കൃഷി ചെയ്തുവരുന്നുള്ളൂ. ഇങ്ങനെയൊക്കെ ആണെങ്കിലും ഖേദകരമെന്ന് പറയട്ടെ വെറും അഞ്ചു തരം സസ്യങ്ങൾ അരി, ഗോതമ്പ്, ചോളം, ചീനി, കരിമ്പ് എന്നിവയാണ് കൃഷി ചെയ്യുന്നത് മനുഷ്യനാവശ്യമായ ഊർജ്ജത്തിന് 60 ശതമാനം മാത്രമേ ഇവയിൽനിന്നും ലഭ്യമാകുന്നുള്ളൂ തലമുറകൾ കഴിയുന്തോറും ആഹാരത്തിന് വേണ്ടത് തിരഞ്ഞെടുക്കാനുള്ള അവസരം കുറഞ്ഞു കുറഞ്ഞു വരുന്നു. അതുകൊണ്ടുതന്നെ മനുഷ്യൻറെ ആഹാരത്തിൽ പോഷകാംശം കുറയുന്നു. പോഷകവസ്തുക്കളുടെ ഈ ശോഷണം മനുഷ്യനിൽ വിട്ടുമാറാത്ത രോഗങ്ങൾ പിടിപെടാൻ കാരണമാകുന്നു . ഒരു മനുഷ്യൻറെ ഭക്ഷണം അവൻറെ വ്യക്തിപരവും സാമ്പത്തികവും സാംസ്കാരികവുമായ ചുറ്റുപാടുകളെ ബന്ധപ്പെട്ടിരിക്കുന്നു.
ഒരു വലിയ മാറ്റം ഇതിൽ കൊണ്ടുവരുക എളുപ്പമല്ല. പക്ഷേ എന്നാൽ ഇത് ഇത്തരുണത്തിൽ അത്യന്താപേക്ഷിതവുമാണ്. അതിനാൽ നമ്മുടെ ഭക്ഷ്യ വിപണിയിൽ ഇതിനനുസരിച്ചുള്ള പുതിയ ആഹാരപദാർത്ഥങ്ങൾ ലഭ്യമാക്കേണ്ടത് അത്യാവശ്യവുമാണ്.
ഫുഡ് ബി
ഫുഡ്-ബി എന്നത് ഭക്ഷണത്തിലെ ഘടകങ്ങളുടെയും അവയുടെ ജീവശാസ്ത്രപരവും രസതന്ത്രപരവുമായ പ്രത്യേകതകൾ പ്രതിപാദിക്കുന്ന സമ്പൂർണമായ ഒരു വിവര ശേഖരണമാണ്.
അതിൽ സ്തൂലപോഷകങ്ങളുടെയും സൂക്ഷ്മ പോഷകങ്ങളുടെയും പല ഘടകങ്ങളും അവയുടെ നിറം മണം രുചി സ്പർശം തുടങ്ങിയവയെപ്പറ്റിയുള്ള വിവരങ്ങളും അടങ്ങിയിരിക്കുന്നു. ഏതാണ്ട് 797 ഭക്ഷ്യവസ്തുക്കളുടെ യുടെ വിവരങ്ങൾ ഫുഡ് ബി യിൽ അടങ്ങിയിരിക്കുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണത്തിലെ വൈവിധ്യം വർദ്ധിപ്പിച്ച് ആരോഗ്യം പരിപാലിക്കാവുന്നതാണ്.
മനുഷ്യർക്ക് വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കൾ അങ്ങാടിയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നതിന് പരിമിതികളുണ്ട്. ആമ്പിൾ ഹാർവെസ്റ്റ് എന്ന് പറയുന്ന സ്ഥാപനം ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കൾ പ്രാദേശികമായി കൃഷി ചെയ്തു പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു